Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Solving The

Pathanamthitta

എ​സ്ഐ​ആ​ർ കു​രു​ക്കു​ക​ൾ അ​ഴി​യു​ന്നി​ല്ല; രേ​ഖ​ക​ളു​മാ​യി ഓ​ഫീ​സു​ക​ൾ ക‍​യ​റി​യി​റ​ങ്ങു​ന്നു

പ​ത്ത​നം​തി​ട്ട: സ​മ​ഗ്ര വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്‌​ക​ര​ണ ന​ട​പ​ടി​ക​ളി​ൽ സ​ങ്കീ​ർ​ണ​ത​ക​ളേ​റു​ന്നു. വോ​ട്ട​ർ​പ​ട്ടി​ക​യി​ലെ പു​തി​യ വോ​ട്ട​ർ​മാ​രെ​യാ​ണ് ഓ​രോ കാ​ര​ണ​ം പറഞ്ഞ് ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി 21നു ​പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു​ൾ​പ്പെ​ടു​ത്താ​ൻ വേ​ണ്ടി​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളാ​ണ് നീ​ളു​ന്ന​ത്.

ക​ഴി​ഞ്ഞ ഡി​സം​ബ​ർ 23ന് ​തീ​വ്ര വോ​ട്ട​ര്‍​പ​ട്ടി​ക പ​രി​ഷ്‌​ക​ര​ണ​ത്തി​ന് ശേ​ഷം 9,49,632 വോ​ട്ട​ര്‍​മാ​രു​ടെ പ​ട്ടി​ക ജി​ല്ല​യി​ൽ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. 10,47,976 വോ​ട്ട​ര്‍​മാ​രാ​ണ് മു​മ്പു​ണ്ടാ​യി​രു​ന്ന​ത്. മ​ര​ണം, ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​ത്ത​ത്, ഇ​ര​ട്ടി​പ്പ്, സ്ഥ​ലം​മാ​റ്റം എ​ന്നീ കാ​ര​ണ​ത്താ​ല്‍ 98,334 വോ​ട്ട​ര്‍​മാ​രെ ഒ​ഴി​വാ​ക്കി​യാ​ണ് പ​ട്ടി​ക പു​റ​ത്തു​വ​ന്ന​ത്.

ക​ര​ട് വോ​ട്ട​ര്‍​പ​ട്ടി​ക സം​ബ​ന്ധി​ച്ച അ​വ​കാ​ശ​വാ​ദ​വും എ​തി​ര്‍​പ്പും സ​മ​ർ​പ്പി​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. അ​ന്നു മാ​പ്പിം​ഗ് ന​ട​ത്താ​ന്‍ സാ​ധി​ക്കാ​ത്ത 73,766 വോ​ട്ട​ര്‍​മാ​ര്‍​ക്കും ഹി​യ​റിം​ഗ് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നു പു​റ​മേ 2002ലെ ​വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഇ​ല്ലാ​തി​രി​ക്കു​ക​യും പു​തി​യ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ക​യും ചെ​യ്ത​വ​രെ തേ​ടി​യാ​ണ് ഇ​പ്പോ​ൾ നൂ​ലാ​മാ​ല​ക​ൾ ഉ​യ​രു​ന്ന​ത്.

ഇ​ക്കാ​ല​യ​ള​വി​ൽ 18 വ​യ​സ് തി​ക​ഞ്ഞു പു​തു​താ​യി പ​ട്ടി​ക​യി​ൽ ഇ​ടം​തേ​ടി​യ​വ​രെ​യെ​ല്ലാം ബി​എ​ൽ​ഒ​മാ​ർ തേ​ടി ഇ​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഇ​വ​രു​ടേ​താ​യി സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട രേ​ഖ​ക​ളി​ലെ സാ​ധൂ​ക​ര​ണം തേ​ടി​യാ​ണ് ബി​എ​ൽ​ഒ​മാ​രു​ടെ ന​ട​പ​ടി.

പു​തി​യ വോ​ട്ട​ർ​മാ​രു​ടെ പേ​രും വി​ലാ​സ​വു തെ​ളി​യി​ക്കു​ന്ന​തി​നൊ​പ്പം ര​ക്ഷി​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ ഇ​വ​ർ ബ​ന്ധ​പ്പെ​ട്ട ഫോ​മി​ൽ ന​ൽ​കി​യ പേ​രു​കാ​രു​ടെ ആ​ധാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ളും തേ​ടു​ന്നു​ണ്ട്. ഇ​ത്ത​രം ന​ട​പ​ടി ക്ര​മ​ങ്ങ​ളു​ടെ പേ​രി​ൽ പ​ല​യി​ട​ത്തും സ​ങ്കീ​ർ​ണ​ത​ക​ളേ​റു​ക​യാ​ണ്. 2002ലെ ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​തെ പോ​യ​വ​ർ പു​തി​യ പ​ട്ടി​ക​യി​ലു​ണ്ടെ​ങ്കി​ലും വോ​ട്ട് ഉ​റ​പ്പി​ച്ചു നി​ർ​ത്താ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ൾ കു​രു​ക്കാ​യി​രി​ക്കു​ന്ന​ത്.

മി​സ് മാ​ച്ചിം​ഗ് പ്ര​ശ്നം

വോ​ട്ട​ർ​മാ​ർ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള രേ​ഖ​ക​ളി​ലെ പൊ​രു​ത്ത​ക്കേ​ടു​ക​ളാ​ണ് പ്ര​ശ്ന​മാ​കു​ന്ന​തെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ രാ​പ​ക​ൽ അ​ധ്വാ​നി​ച്ച ബി​എ​ൽ​ഒ​മാ​രെ വീ​ണ്ടും കു​രു​ക്കി​ലാ​ക്കു​ന്ന ഉ​ത്ത​ര​വു​ക​ളാ​ണ് പ്ര​ശ്ന​മെ​ന്ന് മ​റു​വാ​ദ​വു​മു​ണ്ട്. വോ​ട്ട​ർ​മാ​രെ നേ​രി​ൽ ക​ണ്ട് മി​സ്മാ​ച്ചി​ങ് ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. എ​ന്നാ​ൽ സ​മ​യ​ക്കു​റ​വും ജോ​ലി​ഭാ​ര​വും ചൂ​ണ്ടി​ക്കാ​ട്ടി ബി​എ​ൽ​ഒ​മാ​രി​ൽ ഭൂ​രി​പ​ക്ഷ​വും അ​തി​നു ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.

ഇ​ക്കാ​ര​ണ​ത്താ​ൽ ഇ​ത്ത​രം വോ​ട്ട​ർ​മാ​ർ ഹി​യ​റിം​ഗി​നാ​യി ഓ​ഫീ​സു​ക​ൾ യ​റി ഇ​റ​ങ്ങേ​ണ്ട സ​ഹ​ച​ര്യ​മു​ണ്ട്. 2024-ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​വ​രും അ​തി​നു ശേ​ഷം പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​വാ​ൻ വീ​ണ്ടും രേ​ഖ​ക​ളു​മാ​യി ക​യ​റി​യി​റ​ങ്ങു​ക​യാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഇ​ട​പെ​ട​ണം: മാ​ത്യു കു​ഴ​ൽ​നാ​ട​ൻ

പ​ത്ത​നം​തി​ട്ട: തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ളി​ൽ ദി​വ​സ​ങ്ങ​ൾ ക​ഴി​യും​തോ​റും സ​ങ്കീ​ർ​ണ​ത​ക​ൾ വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ഇ​തു പ​രി​ഹ​രി​ക്കു​ന്ന​തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ നി​സം​ഗ​ത പു​ല​ർ​ത്തു​ക​യാ​ണെ​ന്നും കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ.

ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്‌​ഐ​ആ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കോഓ​ർഡി​നേ​റ്റ​ർ​മാ​ർ, ഡി​സി​സി, ബ്ലോ​ക്ക്, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രു​ടെ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

2024-ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​വ​രും അ​തി​നു ശേ​ഷം പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​വാ​ൻ യോ​ഗ്യ​രാ​യ​വ​രു​മാ​യ എ​ല്ലാ​വ​രേ​യും പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​വാ​ൻ സു​താ​ര്യ​മാ​യ ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്നും കു​ഴ​ൽ​നാ​ട​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള ബി​എ​ൽ​എ​മാ​രും ബൂ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ അ​ട​ക്ക​മു​ള്ള ഭാ​ര​വാ​ഹി​ക​ളും നേ​താ​ക്ക​ളും എ​സ്‌​ഐ​ആ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ പ​ങ്കാ​ള​ത്തം വ​ഹി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി ​മോ​ഹ​ൻ​രാ​ജ്, കെ ​പി ശ്രീ​കു​മാ​ർ, എ​ബി കു​റി​യാ​ക്കോ​സ്, സെ​ക്ര​ട്ട​റി റി​ങ്കു ചെ​റി​യാ​ൻ, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ എ ​സു​രേ​ഷ്‌​കു​മാ​ർ, സാ​മു​വ​ൽ കി​ഴ​ക്കു​പു​റം, ഏ​ഴം​കു​ളം അ​ജു, കാ​ട്ടൂ​ർ അ​ബ്ദു​ൾ സ​ലാം, ഏ​ഴം​കു​ളം അ​ജു, ജി ​ര​ഘു​നാ​ഥ്, എ​സ് വി ​പ്ര​സ​ന്ന​കു​മാ​ർ, ഷാം ​കു​രു​വി​ള, കോ​ശി പി. ​സ​ഖ​റി​യ, ഡി ​എ​ൻ തൃ​ദീ​പ്, എ​ലി​സ​ബ​ത്ത് അ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Up